കൊച്ചി : പെരുമ്പാവൂരിൽ അനാശാസ്യകേന്ദ്രം നടത്തിയ കേസിൽ അറസ്റ്റിലായ നടത്തിപ്പുകാരന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി! പോക്‌സോ കേസിൽ ജയിലിലായ മകനെ പുറത്തിറക്കാനാണ് ഇയാൾ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. ഈ വെളിപ്പെടുത്തലിൽ സി.ഐ പോലും ഞെട്ടിപ്പോയി.
മകന് ജാമ്യം ലഭിക്കണമെങ്കിൽ കുറഞ്ഞത് 50,000 രൂപ വേണമെന്ന് അറിഞ്ഞതോടെ ഏത് വിധേനയും പണം കണ്ടെത്താൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഈ സമയം ആലുവ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്ന സ്ത്രീയെ പരിചയപ്പെടുകയും ഇവരുടെ ഒത്താശയോടെയാണ് പെരുമ്പാവൂരിൽ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ കേന്ദ്രം തുടങ്ങിയത്. കേസിൽ നടത്തിപ്പുകാരനടക്കം എട്ട് പേരാണ് പിടിയിലായത്. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ബുധനാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്.
ഒരു മാസം മുമ്പാണ് നടത്തിപ്പുകാരൻ വീട് വാടകയ്ക്കെടുത്തത്. ടൈൽ ബിസിനസിനാണെന്നാണ് അയൽവാസികളോട് പറഞ്ഞിരുന്നത്. ചെറുപ്പക്കാർ വീട്ടിൽ വന്നു പോകുന്നത് കണ്ട് അയൽവാസികൾക്കു സംശയം തോന്നിയിരുന്നു. ഫോണിൽ ബന്ധപ്പെട്ടും ഏജന്റിനെ നിയോഗിച്ചുമായിരുന്നു ഇയാൾ അളുകളെ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. വീട് തിരിച്ചറിയാനയി ടൈൽ മതിലിനു മുകളിൽ പ്രദർശിപ്പിച്ചിരുന്നു. പെരുമ്പാവൂർ സി.ഐ കെ. സുമേഷ്, എസ്.ഐ ലൈസാദ് മുഹമ്മദ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ, സീനിയർ സി.പി.ഒ രാജീവ്, സി.പി.ഒ ഷർണാസ്, വനിത സി.പി.ഒ ധന്യ മുരളി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.