മലദ്വാര സംബന്ധിയായ രോഗങ്ങളിൽ ഏറ്റവും വ്യാപകമാണ് പൈൽസ് അഥവാ മൂലക്കുരു. പേര് സൂചിപ്പിക്കുന്നതുപോലെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ വരുന്ന കുരു പോലെ ഒന്നല്ല മൂലക്കുരു അഥവാ അർശസ്. മലദ്വാര ഭാഗത്ത് കാണുന്ന രക്തക്കുഴലിനുണ്ടാകുന്ന വീക്കം ആണ് അർശസ്. ഇത് കാലിലുണ്ടാകുന്ന വെരിക്കോസ് വെയിനിനു തുല്യമാണ്. പ്രതിവർഷം ഇന്ത്യയിൽ തന്നെ 10 മില്യനിലധികം ജനങ്ങളിൽ ഈ രോഗം ഉണ്ടാകുന്നു എന്നതാണ് വാസ്തവം.
ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വിദഗ്ദ്ധ പരിശോധന നടത്തി രോഗനിർണയം നടത്തണം.
ലക്ഷണങ്ങൾ
പൈൽസ് രോഗ നിർണയത്തിന് ആന്തരീക പരിശോധന അനിവാര്യമാണെങ്കിലും ചില ലക്ഷണങ്ങൾ മനസിലാക്കിയിരുന്നാൽ രോഗിക്കു തന്നെ പൈൽസ് രോഗം തിരിച്ചറിയാനാകും. മലശോധന സമയത്തുണ്ടാകുന്ന വേദനാരഹിതമായ രക്തസ്രാവം, മലദ്വാരഭാഗത്തെ ചൊറിച്ചിൽ, ചെറിയ വേദനയോ അസ്വസ്ഥതയോ, മലദ്വാരത്തിന് ചുറ്റിലുമുള്ള തടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ തുടക്കത്തിലും, ആ ഘട്ടത്തിൽ ചികിത്സിക്കാതിരുന്നാൽ മലദ്വാരഭാഗത്ത് ഉള്ളിൽ നിന്ന് മാംസം പോലെ ഒന്ന് ശോധന സമയത്ത് ഇറങ്ങിവരുന്നതായി അനുഭവപ്പെടാം.
ചികിത്സ വൈകിപ്പിച്ചാൽ
ഒന്നാം ഘട്ടത്തിലുള്ള പൈൽസിൽ വേദനരഹിതമായ രക്തസ്രാവം ആയിരിക്കും പ്രധാന ലക്ഷണം. മരുന്നുകൾ കൊണ്ടുതന്നെ ഇത് മാറ്റിയെടുക്കാം. ഭക്ഷണകാര്യത്തിലും കുറച്ച് ശ്രദ്ധിക്കേണ്ടിവരും. ചികിത്സ തേടാതിരുന്നാൽ രണ്ടാം ഘട്ടത്തിലെത്തുകയും പൈൽസ് ശോധന സമയത്ത് പുറത്തേക്ക് തള്ളിവരുകയും അതിനുശേഷം സ്വയം ഉള്ളിലേക്ക് വലിയുകയും ചെയ്യുന്നു. രക്തസ്രാവം അധികരിച്ചേക്കാം. വേദനയും അസ്വസ്ഥതയും ഉണ്ടാകാം. മരുന്നും ലളിതമായ പ്രയോഗങ്ങൾ കൊണ്ടും മാറ്റിയെടുക്കാം. മൂന്നാം ഘട്ടത്തിലെത്തുമ്പോൾ ലക്ഷണങ്ങൾ കൂടുതൽ തീവ്രമാകുകയും ശോധന സമയത്ത് വെളിയിലേക്ക് വരുന്ന പൈൽസ് വിരലുകൊണ്ട് തള്ളി ഉള്ളിലേക്ക് വയ്ക്കേണ്ടിവരുന്നു. ശസ്ത്രക്രിയ അനിവാര്യമായ ഘട്ടമാണിത്. നാലാം ഘട്ടത്തിലെത്തുമ്പോൾ പൈൽസ് പൂർണമായും മലദ്വാരത്തിന് വെളിയിൽ തന്നെ നിൽക്കുകയും രോഗാണു ബാധ പോലുള്ള സങ്കീർണതകളിലേക്ക് പോകുകയും ചെയ്യുന്നു.
അമിത രക്തസ്രാവം കാരണമുള്ള വിളർച്ച, മലദ്വാരത്തിന് ചുറ്റിലുമുള്ള ഭാഗത്ത് രക്തക്കട്ട നിറയുക, പൈൽസിലുണ്ടാകുന്ന വ്രണങ്ങളും ജീർണതയും, അസഹ്യമായ വേദന, ശക്തമായ മലബന്ധം, കഫം പോലുള്ള ദ്രാവകം ഊർന്നുവരുക, അസഹ്യമായ ചൊറിച്ചിൽ തുടങ്ങി ജീവനു തന്നെ അപായമുണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തിച്ചേരാം.
ശസ്ത്രക്രിയയുടെ പരിമിതിയും ആയുർവേദത്തിന്റെ മേന്മയും
ഉയർന്ന ആവർത്തന സാദ്ധ്യത, മലദ്വാര സങ്കോചം, അനസ്തേഷ്യയുടെ പാർശ്വഫലങ്ങൾ, ശക്തമായ വേദന, ശസ്ത്രക്രിയാനന്തര രക്തസ്രാവം തുടങ്ങിയ സങ്കീർണതകൾ സർജറിയിൽ വന്നുചേരാം. എന്നാൽ ക്ഷാരസൂത്ര ചികിത്സയിലൂടെ ഏറ്റവും സുരക്ഷിതമായി എത്ര സങ്കീർണമായ പൈൽസും ആയുർവേദത്തിലൂടെ ചികിത്സിച്ചു ഭേദപ്പെടുത്താനാകും.
ഡോ. ദിപു സുകുമാർ
വി-കെയർ സ്കിൻ ക്ളിനിക്ക് & പൈൽസ് സെന്റർ
കാട്ടാക്കട
ഫോൺ: 9446794293, 8547191031.