ബീജിംഗ്: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചൈനയിൽ വിവാഹിതരുടെ എണ്ണത്തിൽ ഉണ്ടായത് വൻ കുറവ്. സർക്കാർ തലത്തിൽ എല്ലാ വർഷവും നടക്കുന്ന കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. വിവാഹം നീട്ടിവയ്ക്കുകയോ വേണ്ടന്ന് വയ്ക്കുകയോ ചെയ്യുന്നവരുടെ കാര്യത്തിലാണ് കൂടുതൽ വർദ്ധനവുണ്ടായത്. ജീവിതച്ചെലവുകളും വിവാഹചെലവുകളും വൻതോതിൽ കൂടിയതാണ് ഇതിന് പ്രധാനകാരണമെന്നാണ് വിലയിരുന്നത്. ഒറ്റയ്ക്കുജീവിക്കാൻ തന്നെ വരുമാനം തികയാതാകുമ്പോൾ മറ്റൊരാളെക്കൂടി എന്തിന് ബുദ്ധിമുട്ടിക്കണം എന്നാണ് ഇവരുടെ ചിന്ത. 1980-90 കാലഘട്ടത്തിൽ ജനിച്ചവരിലാണ് ഈ ചിന്താഗതി കൂടുതലായി കാണുന്നത്.