atl12aa

ആ​റ്റിങ്ങൽ: മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ ലൂസിഫർ എന്ന ചിത്രം നൂറുകോടി ക്ലബിൽ പ്രവേശിച്ചതിന്റെ ആഘോഷം ആറ്റിങ്ങലിലും നടന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കായി ഗംഗാ തിയേ​റ്ററിലെത്തിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളിഗോപി കേക്കുമുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. സിനിമയ്ക്ക് ആ​റ്റിങ്ങലിൽ നിന്ന് ലഭിച്ച പ്രോത്സാഹനം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ നേതാക്കളായ അനൂപ്, ഹരി എന്നിവർ മുരളിഗോപിയെ ആദരിച്ചു.