സർവകലാശാല അസിസ്റ്റന്റ് പരീക്ഷ ജൂൺ 15 ന്
കാറ്റഗറി നമ്പർ 215/2018 പ്രകാരം വിവിധ സർവകലാശാലകളിലെ അസിസ്റ്റന്റ് തസ്തികയ്ക്ക് ജൂൺ 15 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒറ്റഘട്ടമായി ഒ.എം.ആർ പരീക്ഷ നടത്തും.
ഓൺലൈൻ പരീക്ഷ
കാറ്റഗറി നമ്പർ 3/2018 പ്രകാരം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് ഡ്രില്ലിംഗ് എൻജിനിയർ തസ്തികയ്ക്ക് ജൂൺ 20 ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ പരീക്ഷ അന്നേ ദിവസം ഓൺലൈൻ പരീക്ഷയായി നടത്തും.
ഇന്റർവ്യൂ
കാറ്റഗറി നമ്പർ 592/2012 പ്രകാരംകോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻകോമേഴ്സ് തസ്തികയ്ക്ക് മേയ് 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 576/2017 പ്രകാരം ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻഗ്രേഡ് രണ്ട് തസ്തികയ്ക്ക് 24 നും, കാറ്റഗറി നമ്പർ 330/2017 പ്രകാരംകേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) അറബിക് തസ്തികയ്ക്ക് 29, 30 തീയതികളിലുമായി പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
കാറ്റഗറി നമ്പർ 68/2017 പ്രകാരം ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് വകുപ്പിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി) തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 26, 27 തീയതികളിൽ രാവിലെ 5.45 മുതൽ തിരുവനന്തപുരം കേശവദാസപുരം മഹാത്മാഗാന്ധികോളേജ് ഗ്രൗണ്ടിൽ നടത്തും.