de

വെഞ്ഞാറമൂട്: കാഞ്ഞിരംവിളാകം ശ്രീ മാടൻനട ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം നെല്ലനാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഡി.സനൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ടി.മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജിന്റെ അഖിലേന്ത്യാ ചെയർമാനായ ബി.എസ്.ബാലചന്ദ്രനെ ക്ഷേത്ര ഭാരവാഹികളും, നാട്ടുകാരും ചേർന്ന് ഉപഹാരങ്ങളും പൊന്നാടയും നൽകി ആദരിച്ചു. വെമ്പായം ഭാസ്, പി.പ്രഭാകരൻ, പി.സജി തുടങ്ങിയവർ പങ്കെടുത്തു.