gopi

നെയ്യാറ്റിൻകര : ലോക ഹോമിയൊപ്പതി ദിനത്തോടനുബന്ധിച്ച് (ഏപ്രിൽ 10, ഡോ.സാമുവേൽ ഹനിമാൻ ജന്മദിനം) ഹോമിയോ ഡോക്ടർമാരുടെ സംഘടയായ ഇൻസ്റ്റിട്യൂഷൻ ഓഫ് ഹോമിയോപത് സ് നെയ്യാറ്റിൻകര യൂണിറ്റിൻറെ നേതൃത്വത്തിൽ യൂണിറ്റ് സെക്രട്ടറി ഡോ.വി.കൃഷ്ണകുമാർ പ്രമുഖ ഗാന്ധിയൻ പദ്മശ്രീ ശ്രീ പി. ഗോപിനാഥൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. പി. ഗോപിനാഥൻ നായരുടെ വസതിയിൽ നടന്ന ചടങ്ങിൽ സംഘടനയിലെ അംഗങ്ങളായ നിരവധി ഡോക്ടർമാരും പങ്കെടുത്തു. തുടർന്ന് ലോക ഹോമിയോപ്പതി ദിനത്തിന്റെ പോസ്റ്റർ പ്രദര്ശിപ്പിച്ചശേഷം അദ്ദേഹം ലോക ഹോമിയോപ്പതി ദിന സന്ദേശവും നൽകി.