uroottambalam

മലയിൻകീഴ് : വിവിധ ക്ഷേമ പെൻഷനുകളും തൊഴിലുറപ്പ് വേതനവും കൈപ്പറ്റാൻ ഊരൂട്ടമ്പലം എസ്.ബി.ഐശാഖയിലെത്തിയവർ പൊരിവെയിലത്ത് വരിനിന്ന് വലഞ്ഞു.ഇന്നലെ രാവിലെ 8.30 യോടെ ബാങ്കിന് മുന്നിലെ നീണ്ടനിര 10 മണിയോടെ റോഡിലേക്ക് നീണ്ടു. 60 വയസിനു മുകളിൽ പ്രായമുള്ള ക്ഷേമ പെൻഷൻകാരും തൊഴിലുറപ്പ് വനിതകളും ഉൾപ്പെടെ നിരവധിപേരാണ് ബുദ്ധിമുട്ട് അനുഭവിച്ചത്.ബാങ്ക് തുറന്നതോടെ വിവിധ ആവശ്യങ്ങൾക്കെത്തിയവരും ബാങ്കിനുള്ളിലേക്ക് തള്ളിക്കയറി.ജീവനക്കാർക്ക് ടോക്കൺ കൊടുക്കാൻ പറ്റാത്ത അവസ്ഥയായി. വിവരമറിഞ്ഞെത്തിയ മാറനല്ലൂർ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.