election-2019

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി 174 ട്രാൻസ്ജെൻഡേഴ്സ് വേട്ടുരേഖപ്പെടുത്തും. ഇതിൽ 16 പേർ എൻ.ആർ.ഐ വോട്ടർമാരാണ്. ശ്രദ്ധേയമാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ളത്- 48 പേർ. രണ്ടാംസ്ഥാനത്തുള്ള കോഴിക്കോട്ട് 34പേരാണുള്ളത്. തൃശൂർ-26, എറണാകുളം- 15, കൊല്ലം- 12, കോട്ടയം- 10, പാലക്കാട്ടും മലപ്പുറത്തും എട്ടുവീതം, കണ്ണൂർ- അഞ്ച്, ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും കാസർകോട്ടും രണ്ടു വീതവും ട്രാൻസ്‌ജെൻഡർ വോട്ടർമാരുണ്ട്. നിലവിൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരില്ലാത്ത ജില്ല വയനാടാണ്.

പട്ടികയിൽ 35പേർ യുവവോട്ടർമാരാണ്. യുവ ട്രാൻസ്‌ജെൻഡർ വോട്ടർമാർ കൂടുതലുള്ളത് കോഴിക്കോടാണ് 12 പേർ. കൂടുതൽ എൻ.ആർ.ഐ വോട്ടർമാരും കോഴിക്കോട്ടാണ്- അഞ്ചുപേർ. ആകെയുള്ള ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ മൂന്നുപേർ 70 വയസിനും 90 വയസിനും മദ്ധ്യയുള്ളവരാണ്.