തിരുവനന്തപുരം:തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ കല്ലുകടിയുണ്ടെന്ന പ്രചാരണം വാസ്‌തവിരുദ്ധമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂർ. മൂന്നാം വട്ടം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്റെ ഏറ്റവും മികച്ച പ്രചാരണമാണ് ഇത്തവണത്തേത്. എണ്ണയിട്ട യന്ത്രം പോലെ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ പ്രചാരണ ജോലികളിൽ നിറഞ്ഞു നിൽക്കുന്നതു കാണുമ്പോൾ അഭിമാനവും ആഹ്ളാദവും തോന്നുന്നു. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. ഇതുവരെയുള്ള എല്ലാ പ്രചാരണ പ്രവർത്തനങ്ങളിലും പൂർണ തൃപ്തനാണ്. കുപ്രചരണങ്ങളിൽ വിഷമമുണ്ടെന്നും തരൂർ പറഞ്ഞു.