കിളിമാനൂർ: പഞ്ചായത്ത് കിണറ്റിലകപ്പെട്ട ബക്കറ്റെടുക്കാൻ ശ്രമിക്കവെ ഗൃഹനാഥൻ കയർപൊട്ടി കിണറ്റിൽ വീണ് മരിച്ചു.നഗരൂർ കടവിള മൊട്ടലുവിള വീട്ടിൽ സതീശൻ (49) ആണ് മരിച്ചത്.വീട്ടിൽ വെള്ളമില്ലാത്തതിനാൽ കഴിഞ്ഞദിവസം ഭാര്യയും മകനുമൊത്ത് കടവിള പഞ്ചായത്ത് കിണറ്റിൽ കുളിക്കാൻ എത്തിയതായിരുന്നു സതീശൻ. എന്നാൽ ബക്കറ്റ് കിണറ്റിൽ വീണു .ഇതെടുക്കാൻ കയറിൽതൂങ്ങിയിറങ്ങവെ, സതീശൻ കയർപൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ സതി. ഏക മകൻ സഞ്ജു.