പാറശാല: കുളിമുറിയിൽവീണ് അബോധാവസ്ഥയിലായ വൃദ്ധ മരിച്ചു. പൊഴിയൂർ പരുത്തിയൂർ പുതുവൽ പുരയിടത്തിൽ മറിയാമ്മ (70) ആണ് മരിച്ചത്. കടപ്പുറത്തുനിന്ന് വ്യാഴാഴ്ച രാവിലെ തിരിച്ചെത്തിയ ഭർത്താവ് വീട്ടിനുപുറത്തെ കുളിമുറിയിൽ വീണു തലയ്ക്കുമുറിവേറ്റ നിലയിൽ മറിയാമ്മയെ കണ്ടെത്തുകയായിരുന്നു . മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. നാലു മക്കളുണ്ട്.