അമിതവണ്ണം, വ്യായാമക്കുറവ്, മാറിയ ഭക്ഷണശീലങ്ങൾ തുടങ്ങിയ കാരണങ്ങളാൽ വളരെ വ്യാപകമാകുകയാണ് പൈൽസ് . വിദഗ്ദ്ധ പരിശോധനയ്ക്കുശേഷം പലപ്പോഴും ശസ്ത്രക്രിയയാണ് പോംവഴിയായി നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയയെ ഭയമാണെങ്കിൽ പോലും നിവൃത്തിയില്ലാത്തതിനാൽ രോഗികൾ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നു.
ശസ്ത്രക്രിയയുടെ സങ്കീർണതകൾ
1. രക്തസ്രാവം : ശസ്ത്രക്രിയക്കുശേഷം കണ്ടുവരുന്നു. മലദ്വാരത്തിനു കൂടുതൽ മുകളിലാണെങ്കിൽ ചികിത്സ സങ്കീർണമായിരിക്കും. ഇതുകാരണം വീണ്ടും ആശുപത്രിവാസം വേണ്ടിവരുന്നു.
2. അതിശക്തമായ വേദന : വേദനാ സംവേദനാനാഡികൾ ധാരാളമുള്ളതിനാൽ മലദ്വാരഭാഗത്ത് ഒന്ന് രണ്ടാഴ്ച ശക്തമായ വേദനയ്ക്ക് സാദ്ധ്യതയുണ്ട്.
3. മൂത്രതടസം : പലപ്പോഴും അനസ്‌തീഷ്യയുടെ പാർശ്വഫലമായി ഇതുണ്ടാകാറുണ്ട്. കത്തീറ്റർ ഉപയോഗിച്ച് മൂത്രം നീക്കം ചെയ്യേണ്ടിവരുന്നു.
4. അണുബാധ: മുറിവുകളിൽ അണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്.
5. മലദ്വാര സങ്കോചം : വലയ പേശികൾക്കുണ്ടാകുന്ന ക്ഷതം മലദ്വാര സങ്കോചത്തിന് കാരണമാകാം.
6. മലദ്വാര ഫിസ്റ്റുല / ഫിഷർ സാദ്ധ്യത : പൈൽസിന്റെ ശസ്ത്രക്രിയയുടെ സങ്കീർണതകൾ കൊണ്ട് പിന്നീട് ഫിസ്റ്റുലയോ ഫിഷറോ വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
7. ഉയർന്ന ആവർത്തന സാദ്ധ്യത: 50 - 70 ശതമാനം രോഗികളിലും ശസ്ത്രക്രിയക്കുശേഷം രോഗം ആവർത്തിച്ചു വരുന്നുണ്ട്.
ആയുർവേദം
എത്ര സങ്കീർണമായ പൈൽസ് രോഗത്തേയും യാതൊരു പാർശ്വഫലങ്ങളും ശസ്ത്രക്രിയയും ഇല്ലാതെ ചികിത്സിച്ചു ഭേദപ്പെടുത്താൻ ആയുർവേദശാസ്ത്രത്തിലെ നവീന ക്ഷാരസൂത്ര കൊണ്ടാകും. അനസ്തേഷ്യയുടെ പാർശ്വഫലമോ, ആശുപത്രിവാസമോ, കീറലോ മുറിക്കലോ തുന്നലോ ഇല്ലാത്ത ഈ ചികിത്സാരീതിയായി കണക്കാക്കിവരുന്നു. അതിനാൽ തന്നെ ഹൃദ്രോഗികൾക്കും പ്രായാധിക്യമേറിയവർക്കുപോലും ഇത് ചെയ്യാവുന്നതാണ് വേഗത്തിലുള്ള രോഗശമനവും ആവർത്തന സാദ്ധ്യതയില്ലായ്മയും ഈ ചികിത്സയെ കൂടുതൽ ഉദാത്തമാക്കുന്നു.
ഡോ. ദിപു സുകുമാർ