തിരുവനന്തപുരം: ഡോ. ബാബു പോൾ എന്ന പേര് കേരളീയർക്കാകെ ഉള്ളംകൈയിലെ നെല്ലിക്ക പോലെയാണെന്ന് തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. പ്രഗത്ഭനായ ഉദ്യോഗസ്ഥൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലെല്ലാം മഹനീയ സാന്നിധ്യം തെളിയിച്ച ഡോ. ബാബു പോൾ കലർപ്പില്ലാത്ത സൗഹൃദത്തിന്റെ ഉടമകൂടിയാണ്.
സാഹിത്യവും സംസ്കാരവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നെങ്കിലും കുറച്ചുകാലം ഭരണസാരഥികൾ അദ്ദേഹത്തോട് സംസ്കാരശൂന്യമായ നിലപാട്തന്നെ സ്വീകരിച്ചത് തുറന്നുപറയാൻ അദ്ദേഹം മടിച്ചിരുന്നില്ല. ഓഫീസ് മുറിയും കസേരയുമെല്ലാം സെക്രട്ടേറിയറ്റിനകത്ത് നൽകിയിരുന്നെങ്കിലും ഒരു ഫയലും നൽകാതെ നിർബന്ധിത വിശ്രമം നൽകിയ കാലമുണ്ടായിരുന്നു. അക്കാലം അദ്ദേഹം സാഹിത്യസൃഷ്ടിയ്ക്കായി ചെലവിട്ടു.
ഏറ്റവും ഒടുവിൽ ഞാനദ്ദേഹത്തെ കാണുന്നത് മാർച്ച് 21ന് എൻ.ഡി.എ തിരുവനന്തപുരം തിരഞ്ഞടുപ്പ് കമ്മറ്റി കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ്. അന്ന് ആരോഗ്യപരമായ ചില പ്രശ്നങ്ങൾ നേരിടുന്ന സമയം കൂടിയായിരുന്നു. ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, 'എനിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്, എന്നിട്ടും ഞാനവിടെ വന്നത് സ്ഥാനാർത്ഥിയായ രാജനെ കാണാനും എന്റെ പൂർണ പിന്തുണ അറിയിക്കാനുമാണ്. 2004 മറ്റൊരു രാജന്റെ (രാജേട്ടന്റെ) തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനായിരുന്നു.