thomas-issaac
thomas issaac

തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തിൽ മത്തിക്കച്ചവട പരാമർശം നടത്തി മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ.ആസ്റ്റിൻ ഗോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മസാല ബോണ്ട് സംബന്ധിച്ച അഴിമതിയിൽ നിന്ന് രക്ഷപ്പെടാനാണ് മന്ത്രി മത്തിക്കച്ചവട പരാമർശം നടത്തിയത്. രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ മുഖ്യമന്ത്രിയും പാർട്ടിയും മന്ത്രിയെ പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളോട് പ്രതിബദ്ധതയില്ലാത്ത മന്ത്രിയാണ് തോമസ് ഐസക് എന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി അഡോൾഫ് ജി മൊറയിസ് പറഞ്ഞു. ഓഖി ഫണ്ട് സർക്കാർ ചിലവഴിച്ചില്ലെന്നും കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കിയില്ലെന്നും കഴിഞ്ഞ ആറുമാസമായി മണ്ണെണ്ണ സബ്സിഡി ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൂന്തുറ ജെയ്സൺ, ഹെൻട്രി വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.