വിതുര:വിതുര സ്വദേശിയായ യുവാവ് പേട്ട റെയിൽവേ സ്റ്റേഷനുസമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ .തൊളിക്കോട് തോട്ടുമുക്ക് പൊൻപാറ കട്ടയ്ക്കാലിൽ വിഷ്ണുഭവനിൽ സുരേന്ദ്രൻെറയും ജയകുമാരിയുടെയും മകൻ വിഷ്ണു(27) ആണ് മരിച്ചത്.ടൈറ്റാനിയത്തിലെ താൽക്കാലിക ജീവനക്കാരനാണ്.വ്യാഴാഴ്ചയാണ് വിഷ്ണു ജോലിക്കായി തിരുവനന്തപുരത്തേക്ക് പോയത്.ഇന്നലെ രാവിലെയാണ് ട്രയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.രേവതിയാണ് സഹോദരി.