തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യ നവോത്ഥാന മതേതര മൂല്യങ്ങളെ മുൻ നിറുത്തി അംഗങ്ങൾക്ക് സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കാമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണം തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഒമ്പത് മണ്ഡലങ്ങളിലെ ഓരോ മണ്ഡലങ്ങളിലും കെ.പി.എം.എസിന് 35,000മുതൽ 40,000വരെ വോട്ടുകളുടെ വ്യത്യാസം ഉണ്ടാക്കാൻ കഴിയും. ഒരു മുന്നണിയോടും കെ.പി.എം.എസിന് വിധേയത്വമില്ല. സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളോട് സമരസപ്പെടുന്നവർക്ക് തിരഞ്ഞെടുപ്പിൽ ഗുണം ലഭിക്കും. സ്വതന്ത്ര നിലപാടുള്ള പ്രവർത്തകരെ കൂടി ഉൾപ്പെടുത്തിയാണ് സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള തീരുമാനം എടുത്തത്. ശബരിമല വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്.