reserve-bank-on-farmers-l
reserve bank on farmers loan morotorium

തിരുവനന്തപുരം: കർഷകരുടെ കാർഷികേതര വായ്പകൾക്ക് അടക്കം ഡിസംബർ 31 വരെ മൊറട്ടോറിയം നീട്ടി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തോടു പ്രതികരിക്കാതെ റിസർവ് ബാങ്ക്. നിലവിലുള്ള കാർഷിക വായ്പകളുടെ മോറട്ടോറിയം ഒരു വർഷത്തേക്കു കൂടി നീട്ടുന്നത് സംബന്ധിച്ച് അതത് ബാങ്കുകൾക്കു തീരുമാനിക്കാം. ഇതിന് ബാങ്കുകളുടെ ഡയറക്ടർ ബോർഡ് അംഗീകാരം ആവശ്യമാണ്.
മോറട്ടോറിയം സംബന്ധിച്ച ഫയൽ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനു വിടേണ്ടെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ തീരുമാനിച്ചതോടെ മോറട്ടോറിയം നീട്ടൽ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ നടപ്പാവില്ല.