തിരുവനന്തപുരം : മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ ബി.ജെ.പി കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. മീണയുടെ ഫോട്ടോവച്ച് അച്ചടിച്ച പോസ്റ്ററുകൾ പൊതുസ്ഥലങ്ങളിലും, ഇലക്ട്രിക് പോസ്റ്റുകളിലും പതിപ്പിച്ചതിനെതിരെ ജില്ലാ പ്രസിഡന്റ് എസ്.സുരേഷാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജിൽ ആപ്പിലൂടെ ഇന്നലെ പരാതി നൽകിയത്. തിരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ
പോസ്റ്ററുകളോ മറ്റ് പ്രചരണ സാമഗ്രികളോ വയ്ക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചാണ് മീണ സ്വന്തം ചിത്രമുള്ള പോസ്റ്ററുകൾ വ്യാപമായി പതിപ്പിച്ചിരിക്കുന്നത്. നിയമം നടപ്പാക്കേണ്ടവർതന്നെ നിയമം ലംഘിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പരാതിയിൽ പറയുന്നു.