death

തിരുവനന്തപുരം: ഡോ.ഡി. ബാബുപോളിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച സ്റ്റാച്യു പുന്നൻ റോഡിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിലും കവടിയാർ മമ്മീസ് കോളനിയിലെ ചീരത്തോട്ടം വീട്ടിലും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. യാക്കോബായ പള്ളിയിൽ അന്ത്യശുശ്രൂഷയ്ക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അന്തിമോപചാരം അർപ്പിച്ചു.മന്ത്രിമാരായ തോമസ് ഐസക്, കെ.രാജു, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഐ.ബി സതീശ്, എം.വിൻസെന്റ്, ഒ.രാജഗോപാൽ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, മുൻ ഡെപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, ശശി തരൂർ, സി.ദിവാകരൻ, എ.സമ്പത്ത്, കുമ്മനം രാജശേഖരൻ, കെ.രാമൻപിള്ള, എം.വിജയകുമാർ, ആർച്ച് ബിഷപ് സൂസാപാക്യം, ടി.കെ.എ. നായർ, ടി.പി. ശ്രീനിവാസൻ, ജോർജ് ഓണക്കൂർ, സൂര്യ കൃഷ്ണമൂർത്തി, കെ.വി മോഹൻകുമാർ, ചെറിയാൻ ഫിലിപ്പ്, ജേക്കബ്ബ് പുന്നൂസ്, ടി.പി. സെൻകുമാർ, ലിസി ജേക്കബ്ബ്, സിബി മാത്യൂസ്, ആന്റണി രാജു, വർക്കല കഹാർ, പാലോട് രവി, നെയ്യാറ്റിൻകര സനൽ, ജി.ആർ. അനിൽ, എസ്.സുരേഷ്, എ.ഡി.ജി.പിമാരായ ബി.സന്ധ്യ, മനോജ് എബ്രഹാം, ഫാദർ യൂജിൻ പെരേര, ഫാദർ ആർ. ക്രിസ്തുദാസ്, കെ.പി. ശങ്കരദാസ്, ബീനാപോൾ, പിരപ്പൻകോട് മുരളി തുടങ്ങി നിരവധി പേർ പള്ളിയിലും വസതിയിലുമെത്തി.

കേരളകൗമുദിക്കു വേണ്ടി യൂണിറ്റ് ചീഫ് കെ.അജിത്കുമാർ, ഫ്ലാഷ് ജനറൽ എഡിറ്റർ പി.രജീവ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.