1

വിഴിഞ്ഞം: കോവളത്ത് സ്വകാര്യ ഹോട്ടലിൽ റെയ്ഡ്. കഞ്ചാവും ആയുധങ്ങളുമായി 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വിഴിഞ്ഞം സ്വദേശി ഷിയാസ് (31), കോവളം ആഴാകുളം സ്വദേശികളായ ഹരികൃഷ്ണൻ (25) അമൽ (25) എന്നിവരെയാണ് കോവളം എസ് .ഐ വിദ്യാധിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് വടിവാൾ, ജാക്കി ലിവർ, കമ്പികൾ, കത്തി എന്നിവയും അരകിലോ കഞ്ചാവും പിടിച്ചെടുത്തു.നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഹോട്ടൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയതെന്ന് കോവളം പൊലീസ് പറഞ്ഞു.