പാലോട്: തെങ്കാശി പാതയിൽ പാലോടിന് സമീപം കരിമങ്കൊട് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.പാലോട് ആഷിക് എന്റർപ്രൈസസ് ഉടമ കൊച്ചുവിള എം.കെ.ഹൗസിൽ ഹുസൈന്റെയും സജിനയുടെയും മകൻ ആഷിക്(23) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. പരിക്കേറ്റ ആഷിക്കിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.