തിരുവനന്തപുരം: ഡോ. ബി.ആർ. അംബേദ്കറുടെ 128ാം ജന്മദിനം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായി ആഘോഷിച്ചു. ആഘോഷങ്ങളിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു.
ഭാരതീയ ദളിത് കോൺഗ്രസ് (ഐ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നിയമസഭാങ്കണത്തിലുള്ള അംബേദ്കർ പ്രതിമയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പുഷ്പാർച്ചന നടത്തി. സംസ്ഥാന പ്രസിഡന്റ് കെ. വിദ്യാധരൻ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്,കാവല്ലൂർ മധു, ആർ.പി കുമാർ, ടി.പി. പ്രസാദ്, പയറ്റുവിള ശശി, ബിനു കോവളം തുടങ്ങിയവർ സംസാരിച്ചു.
ഡോ. കെ.ആർ. നാരായണൻ നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷം ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കാവല്ലൂർ ബിജി, കരകുളം സത്യകുമാർ, പന്തളം രാജേന്ദ്രൻ, സുനിൽ കടുക്കറ, സന്തോഷ് കുമാർ, സാന്ദ്രാ ബി.എസ് എന്നിവർ സംസാരിച്ചു.
കേരള സാംബവർ സൊസൈറ്റി അംബേദ്കർ ജയന്തി ആഘോഷിച്ചു. എൽ. പ്രമോദ് രാജ്, കുന്നത്തൂർ ഗോപാലകൃഷ്ണൻ, പാപ്പനംകോട് ശശി, വൈ. ദേവനേശൻ, പാപ്പനംകോട് തങ്കച്ചൻ, പൂവാർ അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അംബേദ്കർ ജയന്തി ആഘോഷത്തിന്റെ ഭാഗമായി തമ്പാനൂർ ഹൗസിംഗ് ബോർഡിന് സമീപത്തുള്ള അംബേദ്കർ പ്രതിമയിൽ തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരൻ ഹാരാർപ്പണം നടത്തി. ജി.ആർ. അനിൽ, എം. വിജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എ.എ. റഷീദ്, എം. രാധാകൃഷ്ണൻ നായർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, തമ്പാനൂർ രാജീവ്, തമ്പാനൂർ മധു തുടങ്ങിയവർ പങ്കെടുത്തു.
സാംബവ ക്ഷേമ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷം പന്തളം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.എസ്. ശിവകുമാർ എം.എൽ.എ, യെശയ്യ ബി. ചക്കമല, ശശി കടമ്പാട് തുടങ്ങിയവർ പങ്കെടുത്തു.
കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. ശ്രീധരൻ, എൽ. രമേശൻ, പി. ജനാർദനൻ, പി.കെ. രാജൻ, ബൈജു കലാശാല, പി.വി. ബാബു, ആലംകോട് സുരേന്ദ്രൻ, എ. സനീഷ് കുമാർ, ടി.എസ്. രജികുമാർ, സുഭാഷ് കല്ലട, സുജ സതീഷ് തുടങ്ങിയവർ സംസാരിച്ചു.
അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് ദളിത് കോൺഗ്രസ് (ഐ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. വർക്കിംഗ് പ്രസിഡന്റ് പേരൂർക്കട രവി, ജനറൽ സെക്രട്ടറി ദേവരാജൻ, ജില്ലാ നേതാക്കളായ കഴക്കൂട്ടം വിനോജി, പ്രവീൺ, ദേവദാസൻ, ബാബുരാജ്, അംബിക തുടങ്ങിയവർ നേതൃത്വം നൽകി.
അഖിലകേരള ഹിന്ദു ചെമ്മാൻ-സെമ്മാൻ സമാജത്തിന്റെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് മരുതൂർ മഹാത്മാഗാന്ധി ഹരിജൻ കോളനിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.