ആര്യനാട്: എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ മുൻ പ്രസിഡന്റും ഉഴമലക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജരുമായ ഉഴമലയ്ക്കൽ അയ്യപ്പൻകുഴി ചൈതന്യയിൽ കെ.കരുണാകരന്റെ നിര്യാണത്തിൽ ആര്യനാട് യൂണിയൻ അനുസ്മരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന അനുശോചന യോഗം യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,ഡയറക്ടർ ബോർഡംഗം എസ്. പ്രവീൺ കുമാർ, നെടുമങ്ങാട് യൂണിയൻ കൺവീനർ എ. മോഹൻദാസ്, ഗുലാബ് കുമാർ, യൂണിയൻ കൗൺസിലർമ്മാരായ വി. ശാന്തിനി, പി.ജി. സുനിൽ, ജി. വിദ്യാധരൻ, കോക്കോട്ടേല ബിജു, കൊറ്റംപള്ളി ഷിബു, പഞ്ചായത്ത് കമ്മിറ്രിയംഗങ്ങളായ ബി. മുകുന്ദൻ, ജി. വിദ്യാധരൻ, ദ്വിജേന്ദ്രലാൽ ബാബു, വനിതാസംഘം പ്രസിഡന്റ് സ്വയംപ്രഭ, സെക്രട്ടറി വസന്തകുമാരി ടീച്ചർ, പറണ്ടോട് രാജേഷ്, അയിത്തി സുരേന്ദ്രൻ, ആര്യനാട് മധു, ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി വിദ്യാധരൻ, വിതുര ശാഖാ പ്രസിഡന്റ് സജി, ആനപ്പാറ ശാഖാ പ്രസിഡന്റ് ബാഹുലേയൻ, സെക്രട്ടറി ശശി, സുരേന്ദ്രൻ, വിവിധ ശാഖാ ഭാരവാഹികളായ എസ്.വി. അജിത്ത്,(പൊൻപാറ), മണലയം സുശീല, രാജൻ, ഷൈനകുമാർ(മലയടി), കരുണാകരൻ(മീനാങ്കൽ), ഉദയകുമാർ(കോട്ടയ്ക്കകം), സുരേഷ് കുമാർ (ആര്യനാട് ടൗൺ), ഉദയകുമാർ, ജനാർദ്ദനൻ(പനയ്ക്കോട്), ഷിജു(മന്നൂർക്കോണം), അംബി, ഷിബു(ഉഴപ്പാക്കോണം), വാമദേവൻ, എം. മോഹനൻ(ആര്യനാട്), വിശ്വംഭരൻ(ഉത്തരംകോട്), ചന്ദ്രപ്രസാദ്, സുരേന്ദ്രൻ(കുറ്റിച്ചൽ), പ്രശാന്ത്(പരുത്തിപ്പള്ളി), സുധൻ, അശോകൻ (വീരണകാവ്), അജീഷ്(പന്നിയോട്), കെ. ശശീന്ദ്രൻ, പ്രഭാകരൻ(പൂവച്ചൽ), വി.ആർ. പ്രസാദ്, മോഹൻദാസ്(കാട്ടാക്കട), ദിവാകരപ്പണിക്കർ, സുദർശനൻ, സദാനന്ദൻ(ആലംകോട്), ആർ.ഡി. ശിവാനന്ദൻ(പോങ്ങോട്), ബാബു(കാഞ്ഞിരംവിള) എന്നിവർ സംസാരിച്ചു.