നെടുമങ്ങാട് : ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എ.സമ്പത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർത്ഥം എൽ.ഡി.എഫ് പഴകുറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും പൊതുയോഗവും നടത്തി.പത്തു ബൂത്തിന്റെ പരിധിയിൽ നടന്ന പ്രകടനത്തിൽ കശുവണ്ടി തൊഴിലാളികൾ ഉൾപ്പടെ അണിനിരന്നു.കൊല്ലങ്കാവ് കശുവണ്ടി ഫാക്ടറി അങ്കണത്തിൽ നിന്നാരംഭിച്ച റാലിയും പൊതുയോഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉദ്ഘാടനം ചെയ്തു.മഹേന്ദനാചാരി അദ്ധ്യക്ഷത വഹിച്ചു.മന്നൂർക്കോണം രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.നടൻ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ,സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എസ് ഷെരീഫ്,സി.എം.പി നേതാവ് അഡ്വ.ജി.സുഗുണൻ,കെ.എ അസീസ്,ശ്രീകേശ്,സുരേഷ് എന്നിവർ പ്രസംഗിച്ചു.