ആറ്റിങ്ങൽ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൻ.ഡി.എ മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കാൻ ശിവസേന ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. ആറ്റിങ്ങലിൽ നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കും. കേരള രാജ്യ പ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ആർ. വിജയൻ, മീഡിയാ കമ്മിറ്റി ചെയർമാൻ അഡ്വ. പേരൂർക്കട ഹരികുമാർ, പെരിങ്ങമല അജി, മടവൂർ കെ.രാധാകൃഷ്ണ കുറുപ്പ്, ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, കോട്ടുകാൽ ഷൈജു, ഊരൂട്ടുകാല അനിൽകുമാർ, കഴക്കൂട്ടം ബിനുദാസ്, ഷാജി വാമദേവൻ, സന്തോഷ് ജഗനാഥപുരം, അരവിന്ദ് പാറശാല, ചെങ്കൽ ശ്രീകുമാർ, കരമന രാമസുബ്രഹ്മണ്യം, ഉപേന്ദ്ര നാഥ്, രാജൻ ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു. കൺവെൻഷനോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേഷ് കയ്പ്പാടി, രാജേഷ് കണ്ണാരംകോട്, സുനിൽ പോറ്റി,സുരേഷ് ഉത്തമൻ, സുനിൽ നഗരൂർ, രാജേഷ് പൂനു, അരുൺ പ്രസാദ്, അനിൽ കാട്ടാക്കട,സതീഷ് പട്ടക്കുളം, കെ.പി.നായർ, അഭിജിത് ഒറ്റശേഖര മംഗലം, ജിനു ആറാലുംമൂട്, പ്രമോദ് നെടുമങ്ങാട്, ഉണ്ണികൃഷ്ണൻ, ഷാജി, മുരളീധരൻ, ശശാങ്കൻ, ജിജി കൂനൻവേങ്ങ, ആര്യശാല മനോജ്, പ്രസന്നൻ താന്നിമൂട്, ഷിബു പേരൂർക്കട, ആറ്റുകാൽ സുനിൽ, സതീഷ് വെൺപാലവട്ടം, വിപിൻ കഴക്കൂട്ടം, കാര്യവട്ടം ബാലു, സുജിത്ത് മെഡിക്കൽ കോളേജ്, ഹരി കാര്യവട്ടം, സാജേഷ് പന്തലക്കോട്, ഷിജു പള്ളിപ്പുറം, രതീഷ് പൂജപ്പുര എന്നിവർ നേതൃത്വം നൽകി. ആറ്റിങ്ങൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കേരള രാജ്യ പ്രമുഖ് എം.എസ്. ഭുവന ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.