മലയിൻകീഴ്: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സമ്പത്തിന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി.വിളപ്പിൽ മേഖലയിലെ വെള്ളെക്കടവിൽ നിന്നാണ് മൂന്നാംഘട്ട പര്യടനം ആരംഭിച്ചത്. നിരവധി ഇരുചക്രവാഹനങ്ങളുടെയും ആട്ടോകളുടെയും അകമ്പടിയോടെയാണ് പര്യടനം നടന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു,ഐ.ബി.സതീഷ് എം.എൽ.എ,ഐ.സാജു,എം.എം.ബഷീർ,വിളപ്പിൽ രാധാകൃഷ്ണൻ,ജി.സ്റ്റീഫൻ,ചെറുകോട് മുരുകൻ,എൽ.ശകുന്തളകുമാരി,സി.എസ്.ശ്രീനിവാസൻ,എം.അനിൽകുമാർ, എസ്. സുരേഷ് ബാബു,മല്ലിക,ബാലരാമപുരം ശശി,ശ്രീകണ്ഠൻ ഷൺമുഖം,സതീഷ് കുമാർ, രാജീവ്, ടൈറ്റസ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
.