rcb-win-ipl
rcb win ipl

മൊഹാലി : ശനിയാഴ്ച രാത്രി ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് പഞ്ചാബ് കിംഗ്സിനെതിരെ മൊഹാലിയിൽ വിജയം നേടിയപ്പോൾ കടുത്ത ആർ.സി.ബി ആരാധകർ പോലും ആദ്യമൊന്നു സംശയിച്ചിരുന്നു സത്യത്തിൽ ടീം ജയിച്ചെന്ന് മനസിലായപ്പോൾ ആഹ്‌ളാദത്തേക്കാൾ ഒരു ആശ്വാസമായിരുന്നു അവർക്ക്. കാരം ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങളും തോറ്റശേഷമാണ് വിരാട് കൊഹ്‌ലിയും സംഘവും ഒരു മത്സരം ജയിക്കുന്നത്. അത് പഞ്ചാബ് കിംഗ്സിന്റെ സീസണിലെ ആദ്യ ഹോം തോൽവിയുമായി

. മൊഹാലിയിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 173/4 എന്ന സ്കോർ ഉയർത്തിയപ്പോൾ ബാംഗ്ളൂരു 19.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.

സെഞ്ച്വറിക്ക് ഒറ്റ റൺസകലെ വീണുപോയ ക്രിസ്‌ഗെയ്‌ലിന്റെ കൂറ്റൻ ഇന്നിംഗ്സാണ് പഞ്ചാബിനെ മാന്യമായ സ്കോറിലെത്തിച്ചത്.

64 പന്തുകൾ നേരിട്ട് ഗെയ്‌ൽ 10 ഫോറുകളും ഒരു സിക്സും പറത്തി

ഗെയ്‌ലിന് പിന്തുണ നൽകാൻ രാഹുൽ (18) മായാങ്ക് അഗർവാൾ (15), സർഫ്രാസ് ഖാൻ (15), കറാൻ (1), തുടങ്ങിയവർക്ക് കഴിയാത്തതാണ് വലിയ സ്കോർ നേടുന്നതിൽ നിന്ന് പഞ്ചാബിനെ പിന്നോട്ടുവലിച്ചത്.

. മറുപടിക്കിറങ്ങിയ ബംഗ്ളൂരിന് വേണ്ടി വിരാട് കൊഹ്‌ലിയും (67), എ.ബി. ഡിവില്ലിയേഴ്സും (59) നേടിയ അർദ്ധ സെഞ്ച്വറികളാണ് കരുത്തായത്.

രണ്ടാം വിക്കറ്റിൽ 85 റൺസാണ് ഇവർ അടിച്ചുകൂട്ടിയത്

53 പന്തുകളിൽ എട്ട് ബൗണ്ടറികൾ പായിച്ച കൊഹ്‌ലി പുറത്തയശേഷമെത്തിയ സ്റ്റോയ്‌നിസ് (28 നോട്ടൗട്ട്) ഡിവില്ലിയേഴ്സിന് നൽകിയ പിന്തുണയ് തോൽവിയുടെ വഴിയിൽനിന്ന് ഗതിമാറ്റിയത്.

. 38 പന്തുകളിൽ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സുകളുമടക്കം പുറത്താകാതെ 59 റൺസടിച്ച ഡിവില്ലിയേഴ്സാണ് മാൻ ഒഫ് ദ മാച്ച്

ഈ സീസിൽ ആദ്യമായൊരു കളി ജയിക്കാൻ കഴിഞ്ഞതിൽ വല്ലാത്ത ആശ്വാസം. രണ്ടുമൂന്ന് കളികളിൽ ജയത്തിനടുത്ത് വരെയെത്തിയിട്ടാണ് കൈവിട്ടുപോയത്. അതുകൊണ്ടുതന്നെ ജയിക്കുന്നത് വരെ നല്ല ടെൻഷനുണ്ടായിരുന്നു.

വിരാട് കൊഹ്‌ലി