തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നാളെയും മറ്റന്നാളും കേരളത്തിൽ പര്യടനം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
ഇന്ന് രാത്രിയിൽ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം നാളെ രാവിലെ പത്തനാപുരത്തും പത്തനംതിട്ടയിലും യോഗങ്ങളിൽ പങ്കെടുക്കും.തുടർന്ന്, അന്തരിച്ച മുൻമന്ത്രി കെ.എം.മാണിയുടെ പാലയിലെ വസതി സന്ദർശിക്കും.വൈകിട്ട് ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളിൽ പ്രസംഗിക്കും. തുടർന്ന് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. 17 ന് രാവിലെ 7.30ന് കണ്ണൂർ സാധു ആഡിറ്റോറിയത്തിൽ കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള യു.ഡി.എഫ് നേതാക്കളെുമായി കൂടിക്കാഴ്ച നടത്തും . തുടർന്ന് വയനാട്ടിലേക്ക് തിരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുൽ ഗാന്ധി രാവിലെ ബത്തേരിയിലും, തിരുവമ്പാടിയിലും വൈകുന്നേരം വണ്ടൂരും, തൃത്താലയും നടക്കുന്ന പൊതു പരിപാടികളിൽ പ്രസംഗിക്കും.