ipl-srh-vs-delhi
ipl srh vs delhi

ഹൈദരാബാദ് : ഇന്നലെ നടന്ന രണ്ടാം ഐ.പി.എൽ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഡൽഹി ക്യാപ്പിറ്റൽസ് ആദ്യ ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഒാവറിൽ 155/7 എന്ന സ്കോറുയർത്തി.

ഒാപ്പണർമാരായ പൃഥി ഷായും (4), ശിഖർ ധവാനും (7) നാലാം ഒാവറിനുള്ളിൽ കൂടാരം കയറിയിരുന്നു. ഇരുവരെയും ഖലീൽ അഹമ്മദാണ് മടക്കി അയച്ചത്. തുടർന്ന് 20/2 എന്ന നിലയിൽനിന്ന് കോളിൻ മൺറോയും (24 പന്തിൽ 40 റൺസ്, നാലു ഫോർ, മൂന്ന് സിക്സ്), ശ്രേയസ് അയ്യരും (40 പന്തിൽ 45 റൺസ്.) ചേർന്ന് 100 കടത്തി. ഋഷഭ് പന്ത് 23 റൺസെടുത്ത് പുറത്തായശേഷം ഡൽഹി കിതച്ചു.ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.