ഉപ്പുവെള്ളം നിറഞ്ഞ കടലിൽ ജലാശയമോ..? കേട്ടിട്ട് അത്ഭുതം തോന്നുന്നുവല്ലേ... എന്നാൽ, സംഗതി സത്യംതന്നെ. ഈ വിചിത്ര പ്രതിഭാസത്തെക്കുറിച്ച് കേട്ടോളൂ.. കാലിഫോർണിയൻ കടലിലാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. പാറക്കെട്ടുകൾക്കിടയിൽ നിന്നും ഉത്ഭവിക്കുന്ന വ്യത്യസ്തമായ ദ്രാവകങ്ങളാണിവ. ഗവേഷകരുടെ കണ്ണിൽപെട്ടതോടെ ഇതേക്കുറിച്ച് പഠനവും തുടങ്ങി. ഈ ഭാഗത്തെ പ്രകൃതിയുടെ പരീക്ഷണശാല എന്നാണ് വിളിക്കുന്നത്. പവിഴപ്പുറ്റുകൾക്ക് സമാനമായ പാറക്കെട്ടുകളിലാണ് പല നിറത്തിലുള്ള ദ്രാവകങ്ങൾ കണ്ടെത്തിയത്. വിവിധ തരത്തിലുള്ള ലോഹങ്ങളുടെ കലവറയാണെന്ന് കരുതപ്പെടുന്ന പാറക്കെട്ടുകൾ തിളക്കമുള്ളവയാണ്. പാറക്കെട്ടുകളിൽ നിന്നുയർന്നു വരുന്ന ദ്രാവകങ്ങൾക്കൊപ്പം പുകയും കാണാറുണ്ട്. ഇത് കണ്ട മാൻഡി ജോയ് എന്ന ഗവേഷകൻ പറഞ്ഞത് ഇതൊരു സയൻസ് ഫിക്ഷൻ സിനിമയെ ഓർമ്മപ്പെടുത്തുന്നു എന്നാണ്. ഇത്തരമൊരു മേഖല കടലിലുണ്ട് എന്ന കാര്യം ആശ്ചര്യം തരുന്നതാണെങ്കിലും ഒരു വില്ലൻ ഇവിടെയുമുണ്ട്.- പ്ളാസ്റ്റിക്. ഈ പാറകൾക്കിടയിൽ ബക്കറ്റ്, ചാക്ക്, കവറുകൾ തുടങ്ങിയ പ്ളാസ്റ്റിക് വേസ്റ്റ് അടിഞ്ഞുകൂടിയിട്ടുണ്ട്.