പാറശാല: സി .പി. എം പ്രദേശിക നേതാവ് ഉൾപ്പെട്ട സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും, വൃദ്ധനെയും മർദ്ദിച്ചതായി പരാതി. ഉദിയൻകുളങ്ങര എള്ളുവിള കടയാറപുത്തൻവീട്ടിൽ വേലപ്പൻ (69), ചെറുമകൾ ആതിര.എ.ആർ (16) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 11 മണിക്ക് ഉദിയൻകുളങ്ങര ജംഗ്ഷനിലാണ് സംഭവം. പ്രദേശത്ത് ബി.ജെ.പിയുടെ ബൂത്ത് ഓഫീസ് കെട്ടുന്നതുമായുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. വേലപ്പന്റെ വകയായ കെട്ടിടത്തിൽ ബി.ജെ.പിയുടെ ബൂത്ത് ഓഫീസ് തുറക്കാനായി കൊണ്ടുവന്ന ബോർഡുകളും കൊടികളും സംഘം നശിപ്പിച്ചു. സംഘർഷത്തിനിടെ സി.പി.എം നേതാവ് ആയ ബൈജു (42) വേലപ്പനെയും മകൻ അനിയെയും ആക്രമിച്ചു.
അച്ഛനെയും, മുത്തച്ഛനെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പെൺകുട്ടിയെ പ്രാദേശിക നേതാവ് വയറ്റിലും, നെഞ്ചിലും ചവിട്ടുകയും കാൽമുട്ടിന് പ്രഹരം ഏൽപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ കാൽമുട്ടിനു ഒടിവു സംഭവിച്ച പെൺകുട്ടിയെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കേസുകൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തി സി.പി.എം നേതാക്കൾ സമീപിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. നേതാക്കക്കൾക്കെ