tik-tok

ന്യൂഡൽഹി: ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ഡൽ

ഹി സ്വദേശി സൽമാൻ സാക്കിർ എന്ന പത്തൊമ്പതുകാരനാണ് മരിച്ചത്. സൽമാൻ വാഹനം ഓടിക്കുമ്പോൾ കൂട്ടുകാരനായ സൊഹൈൽ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് സൽമാന്റെ കവിളിന് നേരെ ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയിൽ തോക്കിൽ നിന്ന് വെടി പൊട്ടുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.