ആറ്റിങ്ങൽ: ലോകത്ത് പരസ്പരം ശത്രുക്കളായി പോരടിക്കുന്ന രാഷ്ട്രങ്ങൾക്കു പോലും നരേന്ദ്ര മോദി സുഹൃത്താണെന്ന് കേന്ദ്ര മന്ത്രി നിർമ്മലാസീതാരാമൻ പറഞ്ഞു. ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം വിഷുദിനത്തിൽ മാമം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എസ്.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി. സുധീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ചെമ്പഴന്തി ഉദയൻ, ബി.ജെ.പി നേതാവ് എം.ടി. രമേഷ്, സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ, സംസ്ഥാന നേതാക്കളായ പി.കെ. കൃഷ്ണദാസ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബാഹുലേയൻ, തോട്ടക്കാട് ശശി, വെള്ളാഞ്ചിറ സോമശേഖരൻ, നടൻ കൃഷ്ണകുമാർ. തുടങ്ങി നിരവധി പേർ സംസാരിച്ചു.