കല്ലമ്പലം: കല്ലമ്പലം ലയൺസ് ക്ലബിൽ, ലയൺ ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി. കൊട്ടറയുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ വച്ചു പാവപ്പെട്ട കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകി. ആറ്റിങ്ങൽ ലയൺസ് ക്ലബിന്റെ പ്രസിഡന്റ് ഡോ. പി. രാധാകൃഷ്ണൻ നായരെ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പരിഗണിച്ചു പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു. പ്രസിഡന്റ് കല്ലമ്പലം നകുലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോകുലദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിശിഷ്ട അഥിതികളായി മുൻ ലയൺ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, ക്യാബിനറ്റ് സെക്രട്ടറിമാരായ ആർ. രാധാകൃഷ്ണൻ, ഡി.സൽഗുണൻ, റീജിയൻ ചെയർപേർസണൽ അഡ്വ. ജി. വിജയമോഹൻ നായർ, സോൺ ചെയർപേർസണൽ ടി.പി. അനിൽകുമാർ, വി. കാവിരാജൻ എന്നിവർ പങ്കെടുത്തു. ട്രഷറർ എൻ. സുരേഷ് കുമാർ നന്ദി പറഞ്ഞു.