ksrtc-strike

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ആരംഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. മലപ്പുറം, കോട്ടയം ജില്ലകളിലൊഴികെ ഇന്നലെ വൈകിട്ടോടെ പെൻഷൻ നൽകിത്തുടങ്ങി. സർക്കാർ ധന സഹായമായി 60 കോടി രൂപ സഹകരണ ബാങ്കിന് കൈമാറുന്നതിന് കഴിഞ്ഞ ഏഴിന് ധാരാണപത്രം ഒപ്പിട്ടിരുന്നു. എന്നാൽ ഇതിന്റെ തുടർ നടപടികൾ വൈകിയതാണ് പെൻഷൻ വിതരണം മുടക്കിയത്.