വെള്ളറട: വ്യാപാരിവ്യവസായി ഏകോപന സമിതി വെള്ളറട യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും യൂണറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ആനൂകൂല്യ വിതരണങ്ങളും വെള്ളറട ജെ.എം ഹാളിൽ നടന്നു.യൂണിറ്റ് പ്രസിഡന്റ വെള്ളറട രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യാപാര ക്ഷേമനിധി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ബൈജു മരണപ്പെട്ട വ്യാപാരികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ മുഖ്യ പ്രഭാഷണം നടത്തി.യൂണിറ്റ് ജനറൽ സെക്രട്ടറി എ. സെയ്യദലി പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ എസ്. ഷബീർ കണക്കും അവതരിപ്പിച്ചു.തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയന്റെ നേതൃത്വത്തിൽ നടന്നു.വെള്ളറട രാജേന്ദ്രനെ പ്രസിഡന്റായും എസ്. ഷബീറിനെ ജനറൽ സെക്രട്ടറിയായും സതീഷിനെ ട്രഷററായും തെരഞ്ഞെടുത്തു. സെയ്യദലി, പി. എസ് ഷാജി, സുധീരൻ, കരുണാകരൻ നായർ വൈസ് പ്രസിഡന്റുമാർ,തോമസ് ജോസഫ്, എം. സുരേന്ദ്രൻ,ടി.ബിനു, ജയചന്ദ്രൻ നായർ, ക്രിസ്റ്റൽ രാജ് സെക്രട്ടറിമാരായും മുപ്പത് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.തുടർന്ന് ജില്ലാ ട്രഷറർ ധനൂഷ് ചന്ദ്രൻ,ജില്ലാ വൈസ് പ്രസിഡന്റ് ഇ. എം ബഷീർ, ജില്ലാ സെക്രട്ടറിമാരായ കല്ലയം ശ്രീകുമാർ , എം. എ ഷിറാസ് ഖാൻ, എം ഗോപകുമാർ, രത്നാകരൻ, യൂത്ത് വിങ് ജില്ലാ ട്രഷറർ എസ്. സുരേഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം ടി.വിജയൻ ,ആർ. സതീഷ് കുമാർ, പി. എസ് ഷാജി, ജി. സുധീരൻ, തുടങ്ങിയവർ സംസാരിച്ചു. എസ്. ഷബീർ സ്വാഗതവും ജനറൽ സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.