തിരുവനന്തപുരം: ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ 19 ബൂത്തുകൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റിയതായി ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. പഴയ ബൂത്തുകൾക്ക് സുരക്ഷ പോരെന്ന റിപ്പോർട്ടിനെ തുടർന്നാണിതെന്ന് ജില്ലാ വരണാധികാരി ഡോ. കെ.വാസുകി അറിയിച്ചു. ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലെ 149ാം നമ്പർ ബൂത്ത് നിലവിൽ സ്ഥിതിചെയ്യുന്ന ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിലെ 149-ാം ബൂത്ത് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിലേക്കും നെടുമങ്ങാട്

കാവുമ്മൂല അംഗൻവാടിയിലെ 153-ാം ബൂത്ത് കരിപ്പൂർ ഗവ. ഹൈസ്കൂളിലേക്കും, വട്ടിയൂർക്കാവ് പഞ്ചായത്ത് ഹെൽത്ത് സെന്ററിലെ 50, 51ബൂത്തുകൾ മണലയം സെന്റ് ആന്റണീസ് ചർച്ചിലേക്കും, നേമം കാലടി ഗവ.ഹൈസ്കൂളിലെ 84, 85, 86, 87ബൂത്തുകൾ എൻ.എസ്.എസ് കരയോഗം വനിതാസമാജം ഹാളിലേക്കും, നേമം സബ് രജിസ്ട്രാർ ഓഫീസിലുണ്ടായിരുന്ന 150ാം നമ്പർ ബൂത്ത് സ്വരാജ് ഗ്രന്ഥശാലയിലേക്കും, പാറശാല പരശുവയ്ക്കൽ സർവീസ് സഹകരണ ബാങ്കിലെ 122ാംബൂത്ത് മഠത്തുവിളാകം അംഗൻവാടിയിലേക്കും, കാട്ടാക്കട വിളവൂർക്കൽ കൃഷി ഓഫീസിലെ 10ാം നമ്പർ ബൂത്ത് കൃഷി ഓഫീസിന്റെ പുതിയ കെട്ടിടത്തിലേക്കും, കോവളം മുട്ടക്കാട് എൽ.എം.എസ് പ്രൈമറി സ്കൂളിലെ ഒന്ന് 13 ബൂത്തുകൾ സി.എസ്.ഐ പാരിഷ് ഹാളിലേക്കും, കെ.വി.ലോവർ പ്രൈമറി സ്കൂളിലെ 76, 77, 78 ബൂത്തുകൾ തേമ്പാമുട്ടം അംഗൻവാടി, തെമ്പാമുട്ടം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ്, തെമ്പാമുട്ടം ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവിടങ്ങളിലേക്കും, പൂതംകോട് എൽ.പി സ്‌കൂളിലെ 160-ാം നമ്പർ ബൂത്ത് കാഞ്ഞിരംകുളം പി.ഡബ്ളിയു.ഡി. ഓഫീസിലേക്കും, കാഞ്ഞിരംകുളം പി.ഡബ്ളിയു.ഡി. ഓഫീസിലെ 165ാം ബൂത്ത് ഗവ. ഹൈസ്‌കൂളിലേക്കും, നെയ്യാറ്റിൻകര ഇരുമ്പിൽ എൻ.എസ്.എസ് കരയോഗത്തിലെ 54-ാം നമ്പർ ബൂത്ത് ഇരുമ്പിൽ അംഗൻവാടിയിലേക്കുമാണ് മാറ്റിയത്.