ചിറയിൻകീഴ്: ശാർക്കരയിൽ മീന ഭരണി മഹോത്സവത്തിന്റെ വ്യാപാരമേളയിൽ ഫാൻസി കട നടത്തി വന്നിരുന്ന യുവാവ് ചിറയിൻകീഴ് ശരവണ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ . പത്തനംതിട്ട മല്ലപ്പളളി ചാത്തനംകുഴി വീട്ടിൽ അനീഷ് (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ റൂമിലെത്തിയ ഹോട്ടൽ ജീവനക്കാരൻ തട്ടിവിളിച്ചിട്ടും റൂം തുറക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വഷണത്തിലാണ് ഇയാൾ തൂങ്ങിമരിച്ച വിവരമറിയുന്നത്. വർഷങ്ങളായി പ്രശസ്തമായ ക്ഷേത്രങ്ങളിലെ ഉത്സവ പറമ്പുകളിൽ ഫാൻസി കച്ചവടം നടത്തിവരികയാണ് ഇയാൾ.