kovalam

കോവളം: വിഴിഞ്ഞം പയറ്റുവിളയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചീട്ടുകളി കേന്ദ്രത്തിൽ ഗ്രഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചക്കട പയറ്റുവിള കുട്ടൻ വിളയ്ക്കുസമീപം ചരുവിള പുത്തൻവീട്ടിൽ ശശി (65)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6 ഓടെയാണ് മൃതദേഹം കണ്ടത്. .മൃതദേഹത്തിൽ മുറിവുണ്ട്. രണ്ട് ദിവസത്തെ പഴക്കമുണ്ട് . ഭാര്യ ഭാസി . മക്കൾ : മണിക്കുട്ടൻ, സിന്ധു.