തിരുവനന്തപുരം: എത്തിഹാദ് എയർവേസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും യാത്രികർക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കാനുമുള്ള കരാർ സ്വന്തമാക്കി ആഗോള ഗതാഗത രംഗത്തെ പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയായ ഐ.ബി.എസ്. എത്തിഹാദിന്റെ പ്രവർത്തന ശൃംഖലയിൽ പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവരിക,​ ഹബ് മാനേജ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്തുക,​ ജീവനക്കാർക്ക് അത്യാധുനിക സംവിധാനങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണ് കരാറിലുള്ളത്.