മെൽബൺ: വീട്ടിൽ വളർത്തിയ മാനിന്റെ ആക്രമണത്തിൽ വീട്ടുടമയ്ക്ക് ദാരുണാന്ത്യം. ഇയാളുടെ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ആസ്ട്രേലിയയിലെ മെൽബണിനു സമീപത്തെ വംഗരാട്ടയിലാണ് സംഭവം. 46കാരനാണ് കൊല്ലപ്പെട്ടത്.ആറുവർഷമായി ഇവർ വളർത്തുന്ന മാനാണ് ആക്രമിച്ചത്. തീറ്റ കൊടുക്കുന്നതിനിടെയാണ് മാൻ ആക്രമണകാരിയായത്. ഗൃഹനാഥനുനേരെ മാൻ പാഞ്ഞടുക്കുന്നതുകണ്ട് രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് യുവതിക്ക് പരിക്കേറ്റത്. ഇവരുടെ 16 വയസുള്ള മകന്റെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. ഇവരുടെ നില ഗുരുതരമല്ല. ആസ്ട്രേലിയയിൽ വീടുകളിൽ മാനുകളെ വളർത്തുന്നത് പതിവാണ്. മാനുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ അവയെ സംരക്ഷിക്കുക ബുദ്ധിമുട്ടായതിനാലാണ് വീടുകളിൽ വളർത്താൻ അനുമതി കൊടുത്തത്. വീട്ടിൽ വളർത്തുന്ന മാനുകൾ മനുഷ്യനെ ആക്രമിക്കുന്ന സംഭവം അത്യപൂർവമാണെന്ന് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയിൽ വീട്ടിൽ വളർത്തിയ ഭീമൻ പക്ഷിയുടെ ആക്രമണത്തിൽ ഉടമ കൊല്ലപ്പെട്ടിരുന്നു.