ശാന്തമഹാ സമുദ്രത്തിലെ മരിയാന ട്രഞ്ചിൽ പുതുതായി കണ്ടെത്തിയ ഒരു തരം ബാക്ടീരീയ ഭക്ഷണമാക്കുന്നത് എന്തെന്നറിയണ്ടേ..? വലിയ വിലയുള്ള സംഗതിയാണ്, ക്രൂഡ് ഓയിൽ! ലോകത്തിലെ ഏറ്റവും ആഴം കൂടിയ സ്ഥലമായ ഇവിടെ മറ്റ് ജീവികൾക്ക് വസിക്കാൻ കഴിയില്ലെങ്കിലും അതിസൂക്ഷ്മങ്ങളായ ബാക്ടീരീയ പോലുള്ള ജീവികളുടെ വാസസ്ഥലമാണിവിടം.
ഇവിടെ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഹൈഡ്രോ കാർബണുകളെ ഭക്ഷണമാക്കാൻ കഴിവുള്ള സൂക്ഷ്മ ജീവികളുണ്ടെന്ന് മനസിലായത്. ഹൈഡ്രജനും കാർബണും മാത്രമടങ്ങിയ പദാർത്ഥങ്ങളെ വിഘടിപ്പിക്കുക എന്നാൽ ആളൊരു ഭീകരജീവി എന്നാണർത്ഥം.
ഇത്തരം പദാർത്ഥങ്ങൾ ഭക്ഷണമാക്കി അതിൽ നിന്നുമാണ് ഇവ ജീവിക്കാനാവശ്യമായ ഊർജ്ജം സംഭരിക്കുന്നത്. ഇത്തരം ബാക്ടീരിയകളെ മുൻപ് ഇന്ധന ചോർച്ചയുണ്ടായ സമയത്ത് ഉപയോഗിച്ചിട്ടുണ്ടെങ്കിലും മരിയാനട്രഞ്ചിൽ കാണുകയെന്നത് ശരിക്കും അത്ഭുതം തന്നെയാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
വീഡിയോ കാണാം...