kim-kardashian

വാഷിംഗ്ടൺ: വീടിനുള്ളിൽ ഒറ്റവാതിലുമില്ല. പണമില്ലാത്തതിനാലാണ് വാതിൽ വയ്ക്കാത്തതെന്നുകരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. വീടിന്റെ വില 415 കോടിരൂപ.ഹോളിവുഡ് താരമായ സാക്ഷാൽ കിംകാദിർഷിയാന്റെ വീടാണിത്. 2014ലാണ് കിം ഇൗ വീട് 138കോടിക്ക് സ്വന്തമാക്കിയത്. അകത്തളത്തിൽ ഒറ്റവാതിലുപോലുമില്ലെന്നതാണ് ഇൗ വീടിന്റെ ഏറ്റവുംവലിയ പ്രത്യേകത. ഒരുവർഷത്തിനുമുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയായശേഷമാണ് ഇവിടേക്ക് താമസംമാറ്റിയത്. അടുത്തിടെ വോഗ് മാഗസിനുവേണ്ടി നടത്തിയ ഷൂട്ടിംഗിനിടെയാണ് കിം ഇൗ വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചത് .

ഇൗ വീട്ടിൽ ഇല്ലാത്ത സൗകര്യങ്ങൾ പറയുകയാണ് എളുപ്പം. പഞ്ചനക്ഷത്രഹോട്ടലുകൾ പോലും ഇൗ വീടിനുമുന്നിൽ സുല്ലിട്ടുപോകുമെന്നാണ് കിമ്മിനോട് അടുപ്പമുള്ളവർ പറയുന്നത്. കിമ്മിന് ഇഷ്ടപ്പെട്ട വെള്ള, ഐവറി നിറങ്ങൾ മാത്രമാണ് വീടിന് ഉപയോഗിച്ചിരിക്കുന്നത്. ലക്ഷങ്ങൾ വിലവരുന്ന മനോഹരമായി പെയിന്റിംഗുകൾ കൊണ്ടാണ് ഇൗ വീടിന്റെ ചുമരുകൾ അലങ്കരിച്ചിരിക്കുന്നത്. ഹാൻഡ്ബാഗുകളും ഷൂസുകളും വസ്ത്രങ്ങളും സൂക്ഷിക്കാനായി മാത്രം നിരവധി മുറികളും വീട്ടിലുണ്ട്. കിമ്മിനോട് ഏറെ അടുപ്പമുള്ളവർക്കുമാത്രമാണ് ഇവിടേയ്ക്ക് പ്രവേശനം.

ഡൈനിംഗ് ടേബിൾ കണ്ടാൽ കണ്ണ്തള്ളിപ്പോകും. ഇരുപതോളംപേർക്ക് ഒരുമിച്ചിരുന്ന് സുഖമായി ഭക്ഷണം കഴിക്കാം. പാത്രങ്ങൾ അടുക്കിവയ്ക്കാനായി ഡൈനിംഗ് ഹാളിനോട് ചേർന്ന് വിശാലമായ മറ്റൊരുമുറിയും ഉണ്ട്.