ബാലരാമപുരം: നോമ്പുകാലം അനുതാപത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മപ്പെടുത്തലുമായി ക്രിസ്തുവിന്റെ സന്ദേശം ലോകമെങ്ങും നാനാ-ജാതി മതസ്ഥരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി കെ.എൽ.സി.എ ബാലരാമപുരം സോണൽ സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ യാത്ര സംഘടിപ്പിച്ചു. ബാലരാമപുരത്ത് പ്രധാന ജംഗ്ഷനുകളിൽ സോണൽ സമിതിയിലെ വിവിധ യൂണിറ്റുകൾ ഗംഭീര സ്വീകരണം നൽകി. അമ്മാനിമല ക്രിസ്തുരാജാ ദൈവാലയത്തിൽ നിന്നും ഫാ.വർഗ്ഗീസ് പുതുപറമ്പിൽ അനുഗ്രഹിച്ച് ആശീർവദിച്ച യാത്ര സോണൽ പ്രസിഡന്റ് എൻ.വി. വികാസ് കുമാർ നേതൃത്വം നൽകി. മുക്കംപാലമൂട് ജംഗ്ഷൻ, അരിക്കടമുക്ക്, അയണിമൂട്, മുടവൂർപ്പാറ, ഐത്തിയൂർ, ഹൗസിംഗ് ബോർഡ്. പനയറക്കുന്ന്, ചാവടിനട, മുക്കോല, മുള്ളുമുക്ക്, ഉച്ചക്കട, പയറ്റുവിള, കൊടങ്ങാവിള, കൊച്ചുപള്ളി വഴി കമുകിൻകോട് സെന്റ് ആന്റണീസ് ദൈവാലയത്തിൽ സമാപിച്ചു. സമാപന ആശീർവാദം ഫാദർ ജോയി മത്യാസ് നിർവഹിച്ചു. യാത്രക്ക് വിവിധ സ്ഥലങ്ങളിൽ പ്രാർത്ഥനാനിർഭരമായ സ്വീകരണം നൽകിയ വിവിധ യൂണിറ്റുകൾക്ക് സോണൽ സമിതി നന്ദി അറിയിച്ചു.