mt-ramesh-

തിരുവനന്തപുരം: സംസ്ഥാന ചീഫ് ഇലക്ടറൽ ഒാഫീസർ ടിക്കാറാം മീണയുടെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷതയില്ലെന്നും ബി.ജെ.പിയോട് ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിന്റെ ആരോപണം.

തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനെതിരെ ആസൂത്രിതമായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനു വേണ്ടി സ്ഥാപിച്ച ഹോർഡിംഗുകൾ മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥർ മാറ്റി. ചട്ടങ്ങൾ പാലിച്ചാണ് ഹോർഡിംഗുകൾ സ്ഥാപിച്ചിരുന്നത്. ചീഫ് ഇലക്‌ടറൽ ഒാഫീസർക്ക് പരാതി നൽകിയെങ്കിലും മറുപടിയുണ്ടായില്ല. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളോട് ഒരു നയവും ബി.ജെ.പിയോട് മറ്റൊരു നയവുമാണ് അദ്ദേഹത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പിൽ പരാതി നൽകിയതായും രമേശ് പറഞ്ഞു.