ചിറയിൻകീഴ്: അമൃതാ സ്വാശ്രയ സംഘത്തിലെ അംഗങ്ങൾക്കായി വിഷു കൈനീട്ടവും വൃക്ഷ തൈവിതരണവും നടത്തി. വിഷുദിനത്തിൽ സംഘടിപ്പിച്ച സത്സംഗം, പാദപൂജ, വിളക്ക് പൂജ എന്നിവയ്ക്ക് മാതാഅമൃതാനന്ദമയി കൈമനം ആശ്രമം മഠാധിപതി സ്വാമി ശിവാമൃത ചൈതന്യ നേതൃത്വം നൽകി. ചിറയിൻകീഴുള്ള ആയിരക്കണക്കിന് അമൃതാ സ്വാശ്രയ സംഘാംഗങ്ങളാണ് പൂജയിൽ പങ്കെടുത്തത്. ഇനി എല്ലാ മാസവും പാദപൂജയും വിളക്ക് പൂജയും ഉണ്ടായിരിക്കുമെന്ന് സ്വാമി ശിവാമൃത ചൈതന്യ അറിയിച്ചു. ശുദ്ധജലം ഇല്ലാത്തവർക്ക് ശുദ്ധജലം കിട്ടുന്ന ജീവാമൃതം പദ്ധതിയിൽ 100 പേരെ കൂടി ഉൾപ്പെടുത്താനും ശുചിമുറി ഇല്ലാത്തവർക്ക് ശുചിമുറി നൽകാനും ചിറയിൻകീഴ് അമൃതാ സ്വാശ്രയ സംഘം പ്രസിഡന്റ് സി.വിഷ്ണുഭക്തനെ സ്വാമി ശിവാമൃത ചൈതന്യ ചുമതലപ്പെടുത്തി.