കോവളം: വിഴിഞ്ഞം പയറ്റുവിളയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചീട്ടുകളി കേന്ദ്രത്തിൽ ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് അന്വേഷിക്കണമെന്ന് ബന്ധുക്കൾ. ഉച്ചക്കട പയറ്റുവിള കുട്ടൻ വിളയ്ക്കുസമീപം ചരുവിള വീട്ടിൽ ശശിയെയാണ് (65) കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ മരിച്ച നിലയിൽ പരിസരവാസികൾ കണ്ടത്. ഇയാളുടെ ശരീരത്തിൽ ചിലയിടങ്ങളിൽ മുറിവ് ഉള്ളതായി ബന്ധുക്കൾ ആരോപിച്ചു.പ്രദേശത്തെ ചീട്ടുകളി സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.