പരീക്ഷാതീയതി
ഏപ്രിൽ 11 നും 22 മുതൽ 24 വരെയും കാര്യവട്ടം എൽ.എൻ.സി.പി.ഇ യിൽ നടത്താൻ നിശ്ചയിച്ചിരുന്ന എം.പി.ഇ, ബി.പി.എഡ് ഡിഗ്രി കോഴ്സുകളുടെ പുനഃക്രമീകരിച്ച പരീക്ഷാതീയതികൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ് ഡിഗ്രി പരീക്ഷയുടെ (2016 അഡ്മിഷൻ റെഗുലർ, 2013 - 2015 അഡ്മിഷൻസ് - സപ്ലിമെന്ററി) പ്രായോഗിക പരീക്ഷ മേയ് 2 മുതൽ അതതു കോളേജുകളിൽ നടത്തും.
സി.ബി.സി.എസ്.എസ് കരിയർ റിലേറ്റഡ് ബി.സി.എ ആറാം സെമസ്റ്റർ പ്രായോഗിക പരീക്ഷകളും പ്രോജക്ട് വൈവ പരീക്ഷകളും മേയ് 2 മുതൽ 7 വരെ അതത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പ്രാക്ടിക്കൽ ഏപ്രിൽ 29 മുതൽ മേയ് 7 വരെ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ 29 മുതൽ മേയ് 7 വരെ നടത്തും.
ടൈംടേബിൾ
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം എട്ടാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ (2013 സ്കീം - 2015 അഡ്മിഷൻ - റഗുലർ) 30 മുതൽ ആരംഭിക്കും.
പുനഃക്രമീകരിച്ച രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷകൾ മേയ് 13 ന് ആരംഭിക്കും.
പ്രോജക്ട് ചർച്ച
വിദൂര വിദ്യാഭ്യാസ കേന്ദ്രം എം.എസ്.സി മാത്തമാറ്റിക്സ് (2017-19) ബാച്ചിലെ വിദ്യാർത്ഥികൾക്കായി പ്രോജക്ട് ചർച്ച 20 ന് എസ്.ഡി.ഇ പാളയം കാമ്പസിൽ നടത്തും. തിരുവനന്തപുരം, കൊല്ലം കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ ഹാജരാകണം.
ക്ലാസില്ല
20, 21 തീയതികളിൽ കാര്യവട്ടം എസ്.ഡി.ഇ പാളയം, കൊല്ലം കേന്ദ്രങ്ങളിൽ ക്ലാസുകൾ ഉണ്ടായിരിക്കില്ല.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രേക്ച്ചേർഡ് (2008 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.