തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഗതാഗത ക്രമീകരണങ്ങൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

 ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ശംഖുംമുഖം, ആൾസെയിന്റ്സ്, ചാക്ക, പേട്ട, പാ​റ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്‌ക്വയർ, രക്തസാക്ഷി മണ്ഡപം, വി.ജെ.ടി, സ്പെൻസർ,​ സെൻട്രൽ സ്റ്റേഡിയം, പുളിമൂട്, ആയുർവേദ കോളേജ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല. വൈകിട്ട് 4 മുതൽ രാത്രി 10 വരെ ഈ റോഡിലുടെയുള്ള വാഹന ഗതാഗതം ഒഴിവാക്കേണ്ടതാണ്.

 വൈകിട്ട് 4 മുതൽ രാത്രി 10 വരെ ജി.വി. രാജ, ആർ.ആർ ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, ആൽത്തറ, വഴുതക്കാട്, സാനഡു, തൈക്കാട് വരെയുള്ള റോഡിലും, പബ്ലിക് ലൈബ്രറി, നന്ദാവനം, ആർ.ബി.ഐ, ബേക്കറി, ജേക്കബ്സ്, ഗേ​റ്റ്-IV വരെയുള്ള റോഡിലും, രക്തസാക്ഷിമണ്ഡപം, വി.ജെ.ടി​, സ്പെൻസർ, സെൻട്രൽ സ്​റ്റേഡിയം, പുളിമൂട്, ആയുർവേദ കോളേജ് വരെയുള്ള റോഡിലും, അണ്ടർ പാസ്, ആശാൻ സ്‌ക്വയർ, ജനറൽ ആശുപത്രി, പേട്ട, ചാക്ക, ആൾസെയിന്റ്സ്, ശംഖുംമുഖം, എയർപോർട്ട് വരെയുള്ള റോഡുകളിലും ഗതാഗത നിയന്ത്റണവും പാർക്കിംഗ് നിയന്ത്റണവും ഉണ്ടായിരിക്കുന്നതാണ്.

 നെയ്യാ​റ്റിൻകര, പാറശാല ഭാഗങ്ങളിൽ നിന്ന് സമ്മേളനവുമായി ബന്ധപ്പെട്ട് വരുന്ന ചെറിയ വാഹനങ്ങൾ കരമന – കിള്ളിപ്പാലം തമ്പാനൂർ – ആർ.എം.എസ്- ശ്രീകുമാർ തിയേ​റ്റർ വഴി ഗാന്ധാരിഅമ്മൻ കോവിൽ റോഡ് വഴി ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം ആ​റ്റുകാൽ ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണ്.

 നെടുമങ്ങാട്, പേരൂർക്കട, അരുവിക്കര, വട്ടിയൂർക്കാവ് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ മ്യൂസിയം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് നന്ദാവനം, ബേക്കറി ഭാഗത്ത് ആളെ ഇറക്കിയ ശേഷം പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

 മലയിൻകീഴ്, കാട്ടാക്കട ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ പൂജപ്പുര – ജഗതി- മേട്ടുക്കട- സംഗീത കോളേജ് – മോഡൽ സ്‌കൂൾ ജംഗ്ഷൻ – ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

 വർക്കല, ചിറയിൻകീഴ്, ആ​റ്റിങ്ങൾ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ തീരദേശ പാത വഴിയോ കഴക്കൂട്ടം ബൈപ്പാസ് വഴി ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് ഉപ്പിടാംമൂട് പാലം വഴി പുളിമൂട് ജംഗ്ഷനിലെത്തി ആളെ ഇറക്കിയശേഷം തിരികെ ബൈപാസിൽ പാർക്ക് ചെയ്യേണ്ടതാണ്.

 വിഴിഞ്ഞം, കോവളം, തിരുവല്ലം ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ കിഴക്കേകോട്ട ആയുർവേദകോളേജ് വഴി പുളിമൂട് ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം തിരകെ വാഹനങ്ങൾ ഈഞ്ചയ്ക്കൽ, കോവളം ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതാണ്.

 എയർപോർട്ടിലേക്ക് വരുന്ന യാത്രക്കാർ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് വൈകിട്ട് 4 മുതൽ രാത്രി 10 വരെയുള്ള യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

 സമ്മേളനം കഴിഞ്ഞ് ആ​റ്റിങ്ങൽ, വർക്കല, കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വേളി, തുമ്പ, പെരുമാതുറ, പുതിയപാലം (തീരദേശപാത) വഴിയോ, തുമ്പ - കഴക്കൂട്ടം ദേശീയപാത വഴിയോ പോകേണ്ടതാണ്.

 തെക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈഞ്ചയ്ക്കൽ ബൈപാസിൽനിന്നും ആളെ എടുത്ത് ഈഞ്ചയ്ക്കൽ, കോവളം, വിഴിഞ്ഞം വഴി പോകേണ്ടതാണ്.

 വട്ടിയൂർക്കാവ്, മലയിൻകീഴ്, കാട്ടാക്കട, പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വന്ന വഴിതന്നെ തിരികെ പോകേണ്ടതാണ്.

വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ

 കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന ചെറിയ വാഹനങ്ങൾ കുഴിവിള ജംഗ്ഷനിൽ നിന്നോ വെൺപാലവട്ടം ജംഗ്ഷനിൽ നിന്നോ തിരിഞ്ഞ് പോകേണ്ടതാണ്.

 കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ കാര്യവട്ടം, ശ്രീകാര്യം വഴി പോകേണ്ടതാണ്.

 തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നു തിരിഞ്ഞ് ബേക്കറി, പനവിള വഴി പോകേണ്ടതാണ്.